India

40 മണിക്കൂര്‍ നീണ്ട രക്ഷൗദൗത്യം: ജാര്‍ഖണ്ഡിലെ ദിയോഘര്‍ റോപ് വേ അപകടത്തില്‍ 3 മരണം; രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി

റാഞ്ചി: ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രക്ഷാദൗത്യം പൂര്‍ത്തിയായി. രണ്ടു ദിവസത്തിലേറെ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഝാര്‍ഖണ്ഡില്‍ റോപ് വേയില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചത്.

കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്ന അവശേഷിക്കുന്നവരെയും വ്യോമസേന രക്ഷിച്ചു. ഒരാള്‍ കൂടി വീണ് മരിച്ചതോടെ മരണം മൂന്നായി. സൈനികന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ചത്. ദിയോഘര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഏറ്റവും ഉയരമുള്ള റോപ്പ്വേയില്‍ 70 ഓളം പേരാണ് കുടുങ്ങിയത്. ഇതിൽ 15 പേരെ കൂടിയാണ് രക്ഷിക്കാന്‍ ഉണ്ടായിരുന്നത്. തുടർന്ന് അവശേഷിക്കുന്ന 14 വിനോദസഞ്ചാരികളെയും രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു സ്ത്രീ ഹെലികോപ്റ്ററില്‍ നിന്ന് വീണു മരിക്കുകയായിരുന്നു.

ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. മാത്രമല്ല ഝാര്‍ഖണ്ഡിലെ ഏറ്റവും ഉയര്‍ന്ന റോപ് വേയാണിത്. രണ്ടു കേബിള്‍ കാറുകള്‍ വൈകുന്നേരം 5 മണിയോടെ കൂട്ടിയിടിച്ചതോടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ നിന്നും രക്ഷപ്പെട്ട 14 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യപരിശോധയുടെ ഭാഗമായാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് എഡിജിപി ആര്‍ കെ മാലിക് പറഞ്ഞു. 60 വയസ്സുള്ള ശോഭാ ദേവിയാണ് മരിച്ച മൂന്നാമത്തെയാള്‍. വ്യോമസേന, കരസേന, ഇന്തോ- ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേന ഉള്‍പ്പെടെയുള്ളവരാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായത്.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

8 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

9 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

11 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

14 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

14 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

20 hours ago