Kerala

മുപ്പതിനായിരം പേർക്ക് വിഷു കൈനീട്ടവുമായി സുരേഷ് ഗോപി: ജനങ്ങൾക്ക് ആശംസകൾ നേർന്ന് താരം

തൃശൂർ: ഐശ്വര്യവും, സമ്പൽ സമൃദ്ധിയും പൂത്തുലയുന്ന വിഷുവിന് മുന്നോടിയായി ജനങ്ങൾക്ക് വിഷുകൈനീട്ടം നൽകി സുരേഷ് ഗോപി എംപി. മുപ്പതിനായിരത്തോളം പേർ അദ്ദേഹത്തിൽ നിന്നും കൈനീട്ടം സ്വീകരിച്ച് വർഷം ഐശ്വര്യ പൂർണ്ണമാക്കി. ഇന്ന് അദ്ദേഹത്തിന്റെ വിഷുക്കൈനീട്ട സമർപ്പണ പരിപാടി തൃശ്ശൂർ ജില്ലയിൽ പൂർത്തിയായി.

നാല് ദിവസമായി വിവിധ മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു വിഷുകൈനീട്ടം പരിപാടി. 26 മണ്ഡലം കമ്മിറ്റികളിലെ ബൂത്ത് പ്രസിഡണ്ട് മാർക്കും പ്രവർത്തകർക്കും കുട്ടികൾക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നൽകി. ജാതിമതഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകി.

അതേസമയം സുരേഷ് ഗോപിയിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിക്കാൻ നിരവധി കുട്ടികളും എത്തിയിരുന്നു. ജില്ലയിലെ 2200 ബൂത്തുകളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പ്രവർത്തകരും അദ്ദേഹത്തിൽ നിന്നും വിഷുക്കൈനീട്ടം ഏറ്റുവാങ്ങി. ഏപ്രിൽ 8 നാണ് അദ്ദേഹം കൈനീട്ടം നൽകുന്നത് ആരംഭിച്ചത്. കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നൽകിയായിരുന്നു തുടക്കമിട്ടത്.

മാത്രമല്ല ഇരിങ്ങാലക്കുട മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി എംപി വിഷുക്കൈനീട്ടം നല്കി. ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്‌എന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരത്തിലധികം പേര്‍ക്ക് എംപി വിഷുക്കൈനീട്ടവും വിഷുകാര്‍ഡും കണിക്കൊന്നയും നല്കി.

പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ കവിത ബിജു, എന്‍. ആര്‍. റോഷന്‍, ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുഭീഷ്, സ്റ്റേറ്റ് കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

13 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago