aravind kejriwal
ഷിംല: ഹിമാചൽ പ്രദേശിൽ ആം ആദ്മി പാര്‍ട്ടിക്ക് വൻ തിരിച്ചടി. നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇതോടെ സംസ്ഥാന പ്രവര്‍ത്തക സമിതി പിരിച്ചുവിടുന്നതായി നേതൃത്വം അറിയിച്ചു.
അതേസമയം ഹിമാചല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പുതിയ പ്രവര്‍ത്തക സമിതി സംഘടിപ്പിക്കുമെന്ന് ആം ആദ്മി നേതാവും ദില്ലി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിന് അറിയിച്ചു. തുടർന്ന് പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടതും പുന:സംഘടിപ്പിക്കുന്നതും സംബന്ധിച്ച പാര്‍ട്ടിയുടെ തീരുമാനം ട്വിറ്ററിലൂടെയാണ് ജെയിന് അറിയിച്ചത്.
ഇതിനുപിന്നാലെ അരവിന്ദ് കെജരിവാളിനെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പരിഹസിച്ചിരുന്നു. പഞ്ചാബിൽ നേടിയ വിജയം പോലെ ഹിമാചലിലും തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിക്കുന്ന അരവിന്ദ് കെജരിവാള്‍ ഇപ്പോള്‍ സംസ്ഥാനത്ത് തന്റെ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നാണ് അനുരാഗ് താക്കൂര്‍ പരിഹസിച്ചത്.
എന്നാല്‍, ഹിമാചലില്‍ കോണ്‍ഗ്രസ് 30 വര്‍ഷവും ബി.ജെ.പി 17 വര്‍ഷവും ഭരിച്ചിട്ട് സംസ്ഥാനത്തെ കൊള്ളയടിക്കുക മാത്രമാണ് ചെയ്തതെന്ന് കെജരിവാള്‍ പറഞ്ഞു. ഒരു അഞ്ച് വര്‍ഷം ആം ആദ്മിക്ക് നല്കുകയാണെങ്കില് നല്ല ഭരണം കാഴ്ചവെക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി. ഈ വര്‍ഷം അവസാനമാണ് ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…