International

അൾജീരിയയിൽ ജിഹാദി ആക്രമണം ! സ്വിസ് വനിതയെ കഴുത്തറുത്ത് കൊന്നു ! ആക്രമണം അള്ളാഹു അക്ബര്‍, പലസ്തീന്‍ നീണാള്‍ വാഴട്ടെ മുദ്രാവാക്യങ്ങൾ മുഴക്കിയ ശേഷം; പ്രതി പിടിയിൽ

അള്‍ജീരിയയില്‍ കുടുംബാംഗങ്ങളുമൊത്ത് വിനോദയാത്രക്ക് എത്തിയ കുടുംബത്തിന് നേരെ നടന്ന ജിഹാദി ആക്രമണത്തിൽ ഒരു സ്വിസ്സ് വനിത കൊല്ലപ്പെട്ടു. തെക്കന്‍ അള്‍ജീരിയയിലെ ജാനറ്റിലെ ഒരു റിസോര്‍ട്ടിലെ റെസ്റ്റോറന്റില്‍ ഈ മാസം 11 ന് നടന്ന ഈ ദാരുണസംഭവം മറച്ചു വയ്ക്കാൻ അൾജീരിയൻ സർക്കാർ ശ്രമിച്ചുവെങ്കിലും ഫ്രഞ്ച് ദിനപത്രമായ ലിബറേഷൻ വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. സംഭവത്തെ കുറിച്ച് അൾജീരിയൻ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇനിയും ഒരു വിശദീകരണം ഉണ്ടായില്ല എന്ന് മാത്രമല്ല സംഭവത്തെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലോ പത്രപ്രവർത്തകരോടോ യാതൊരു തരത്തിലും പ്രതികരണങ്ങള്‍ നടത്തരുത് എന്ന് പ്രദേശവാസികളോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്

കുടുംബവും ഒത്ത് ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഒരു യുവാവ് അള്ളാഹു അക്ബര്‍ ഫലസ്തീന്‍ നീണാള്‍ വാഴട്ടെ എ്ന്നലറി കൊണ്ട് സ്ത്രീയുടെ കഴുത്തറുത്തത്. കൊല്ലപ്പെട്ട സ്ത്രീയുടെ പേരും മറ്റും വിശദാംശങ്ങളും ഇനിയും പുറത്ത് വന്നിട്ടില്ല. ഗുരുതരാവസ്ഥയിലായ അവരെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പിടിയിലായ അക്രമി വടക്കന്‍ അള്‍ജീരിയ സ്വദേശി ആണെന്നാണ് വിവരം . ആക്രമണണത്തിന് പിന്നിലുള്ള ഇയാളുടെ ഉദ്ദേശ്യം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

സംഭവത്തിന് തൊട്ടുപിന്നാലെ അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. ഹെലികോപ്ടറുകള്‍ വരെ ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലായത്. സ്വിസ് വനിതയെ ആക്രമിക്കുന്നതിന് തൊട്ട് മുമ്പ് ഇയാള്‍ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന മറ്റൊരു സംഘം വിദേശ വിനോദ സഞ്ചാരികളെ ആക്രമിക്കാനും ശ്രമിച്ചു എങ്കിലും അവര്‍ ഇയാളെ അടിച്ചോടിക്കുകയായിരുന്നു. ആറ് മാസം മുമ്പ് ഇവിടെ എത്തിയ ഇയാൾ നാടോടികളുടെ വേഷത്തിലാണ് ജീവിച്ചിരുന്നത്.

സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ സ്വിസ് സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ മക്കളേയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനേയും സുരക്ഷിതമായി നാട്ടില്‍ എത്തിച്ചു എന്ന് മാത്രമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം വിനോദ സഞ്ചാരമേഖലയെ ഉത്തേജിപ്പിക്കാനായി അള്‍ജീരിയ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന സമയത്താണ് ഇത്തരമൊരു സംഭവം ഉണ്ടായത്. തീർച്ചയായും ഇത് മേഖലയിലൊന്നാകെ അൾജീരിയയെ പിന്നോട്ടടിക്കും എന്നുറപ്പാണ്. കഴിഞ്ഞ വര്‍ഷം ഇരുപത്തിയഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകളാണ് അൾജീരിയ സന്ദര്‍ശിച്ചത്.

1990കളില്‍ അള്‍ജീരിയയില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് എന്ന സംഘടന നടത്തിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് താറുമാറായ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ വിനോദസഞ്ചാര മേഖലക്ക് വന്‍ പ്രോത്സാഹനം നല്‍കുന്നത്. അള്‍ജീരിയയെ ഒരു ശരിയത്ത് രാഷ്ട്രമാക്കുന്നതിനായി സംഘടന നടത്തിയ ആക്രമണങ്ങളില്‍ ആയിരങ്ങൾക്കാണ് ജീവൻ നഷ്ടമായത്

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

16 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

16 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

17 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago