ബംഗ്ലാദേശിൽ വീണ്ടും തലപൊക്കി ജിഹാദികൾ!! ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് പിന്നാലെ ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ പെട്രോൾ ബോംബേറ്
ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽ നടത്തിയ വിർച്വൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ, മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അവാമി ലീഗ് മുൻ എംപിയുമായ ഷാക്കിബ് അൽ ഹസന്റെ തറവാട്ടു വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. ബംഗ്ലാദേശിലെ മഗുറ നഗരത്തിലെ കേശബ്മോറിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ദില്ലിയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ്ബിൽ ഷെയ്ഖ് ഹസീന പങ്കെടുത്ത വാർത്താസമ്മേളനത്തിൽ ഷാക്കിബും ഓൺലൈനായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അക്രമികൾ തറവാട്ടു വീടിന് നേരെ പെട്രോൾ ബോംബെറിയുകയും വീട് തകർക്കുകയും ചെയ്തത്. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അവാമി ലീഗ് ആരോപിച്ചു.
വരുന്ന ഡിസംബറിൽ താൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്നും, ജയിൽവാസത്തെയും മരണത്തെയും ഭയക്കുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ ഷെയ്ഖ് ഹസീന വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിൽ ജനാധിപത്യവും മതേതരത്വവും തിരികെ കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ഇതിന് പിന്നാലെയുണ്ടായ ഈ അക്രമ സംഭവം രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്.
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…