Saturday, December 13, 2025

ജിം സന്തോഷ് കൊലക്കേസ് ! ഒരു പ്രതി കൂടി പിടിയിൽ; ഒളിവിലുള്ള ഒന്നാം പ്രതി അടക്കമുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം : കരുനാഗപ്പള്ളി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട് കയറി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കുള്ള കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 4 ആയി.

അതേസമയം ഒന്നാം പ്രതിയായ അലുവ അതുൽ, വാഹനം ഓടിച്ച സാമുവൽ,ക്വട്ടേഷൻ നൽകിയെന്ന് കരുതുന്ന ഓച്ചിറ സ്വദേശി പങ്കജ് മേനോൻ എന്നിവരെ ഇനിയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. കൊലയാളി സംഘത്തിൽപ്പെട്ട രാജപ്പൻ എന്ന രാജീവ്, വാഹനം നൽകിയ കുക്കു എന്ന് വിളിക്കുന്ന മനു എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ആറംഗ സംഘമാണ് സന്തോഷിനെ കാറിലെത്തി കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. മുഖ്യപ്രതികളായ പ്യാരി, ഹരി എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ പങ്കുണ്ടെന്ന് സംശിക്കുന്ന ചക്കര അതുലും നിരീക്ഷണത്തിലാണ്.

Related Articles

Latest Articles