മുംബൈ : രാജ്യത്തിന്‍റെ വിവിധ നഗരങ്ങളിൽ ജിയോ നെറ്റ്‌വർക്ക് പണിമുടക്കിയത് 10,000ത്തിലേറെ പേരെ ബാധിച്ചതായി റിപ്പോർട്ട്. 67 ശതമാനം ഉപയോക്താക്കൾക്കും നെറ്റ്‍വർക്കുമായി ബന്ധപ്പെട്ട തകരാർ നേരിടേണ്ടിവന്നു. 19 ശതമാനം പേർക്ക് മൊബൈൽ ഇന്‍റർനെറ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് നെറ്റ്‌വർക്ക് തകരാർ രൂക്ഷമായത്.
14 ശതമാനം പേർ ജിയോഫൈബറിന്‍റെ തകരാർ റിപ്പോർട്ട് ചെയ്തു. ദില്ലി , ലഖ്‌നൗ, പാറ്റ്‌ന, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു, കട്ടക്ക് എന്നിവിടങ്ങളിലാണ് നെറ്റ്‌വർക്ക് തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം എന്താണ് തകാറിന് കാരണമായതെന്ന കാര്യത്തിൽ വ്യക്തതയില്ല. തകരാർ സംബന്ധിച്ച് ജിയോ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. സംഭവത്തിൽ ജിയോയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകൾ വ്യാപകമാകുകയാണ്.

