Jitullah Khan used the tricolor flag to wipe the e-rickshaw
ഉത്തർപ്രദേശ് : ഗോരഖ്പൂരിൽ ദേശീയ പതാകയെ അവഹേളിച്ച് റിക്ഷ തുടയ്ക്കുന്ന ഇ-റിക്ഷാ ഡ്രൈവറുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ജനങ്ങളെ രോഷാകുലരാക്കി. ഗോരഖ്‌നാഥിലെ ഹ്യുമന്യുപൂരിലെ ജനപ്രിയ വിഹാർ കോളനിയിൽ നിന്നെടുത്ത ക്ലിപ്പിലെ ദൃശ്യങ്ങളിൽ നിന്ന് ഇയാൾ ബീഹാർ സ്വദേശിയായ ജിത്തുള്ള ഖാൻ ആണെന്ന് അറിയാൻ സാധിച്ചു. ഈ സംഭവം ചിത്രീകരിച്ച ഡ്രൈവറോട്, നിങ്ങൾ ഇന്ത്യൻ പൗരനാണോ എന്ന ചോദ്യത്തിന് പതാക ഉപയോഗിച്ച് റിക്ഷ വൃത്തിയാക്കികൊണ്ട് തന്നെയാണ് അതെ എന്ന് ഇയാൾ മറുപടി നൽകിയത്. ത്രിവർണ്ണ പതാകയെ “കപ്‌ഡ” (തുണിക്കഷണം) എന്നാണ് ഇയാൾ പരാമർശിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇയാൾ ഓടിച്ച ഇ-റിക്ഷയിലെ നമ്പർ ഉത്തർപ്രദേശിലെതാണ്, കൂടാതെ ഗൊരഖ്പൂർ ആർടിഒയിലെ രജിസ്ട്രേഷൻ മംമ്താ ത്രിപാഠി എന്ന സ്ത്രീയുടെ പേരിലാണ്. ത്രിവർണ പതാക ഉപയോഗിച്ച് ഇ-റിക്ഷ വൃത്തിയാക്കുന്നത് കണ്ട് നാട്ടുകാർ പ്രതിഷേധിച്ചെന്ന് പോലീസിന്റെ പരാതിയിൽ പറയുന്നുണ്ട്. സംഭവം റെക്കോർഡ് ചെയ്ത് ഗോരഖ്പൂർ പോലീസിൽ അറിയിക്കുകയും അവർ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് നെറ്റിസൺസ് ഇക്കാര്യം ഗോരഖ്പൂർ പോലീസിനെ അറിയിച്ചത്. അനുപ് ശുക്ല എന്ന ട്വിറ്റർ ഉപയോക്താവ്, യുപി പോലീസിനെയും ഗോരഖ്പൂർ പോലീസിനെയും ഡിഐജിയെയും എഡിജിയെയും ഗോരഖ്പൂർ എന്ന സ്ഥലവും ടാഗ് ചെയ്ത് ഡ്രൈവറുടെ ചിത്രവും വീഡിയോയും ഉൾപ്പെടെ ഒരു സന്ദേശത്തോടൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് രാജ്യത്തെ അപമാനിക്കലും, ജനങ്ങളുടെ രാജ്യത്തോടുള്ള സ്നേഹത്തെ വൃണപ്പെടുത്തുന്നതുമായതിനാൽ ഒരുപാട് പേര് ആരോപണങ്ങൾ ഉന്നയിച്ച് മുന്നോട് വന്നു. ഇ-റിക്ഷ തുടയ്ക്കാൻ ജിത്തുള്ള ഖാൻ ത്രിവർണ്ണ പതാക ഉപയോഗിച്ചതിനെത്തുടർന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു ആരോപണത്തെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടക്കുകയാണെന്ന് ഗോരഖ്നാഥ് ഇൻസ്പെക്ടർ ദുർഗേഷ് സിംഗ് പറഞ്ഞു. ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…