Sunday, May 19, 2024
spot_img

രാജ്യത്തെ അപമാനിച്ചു ; ഇ-റിക്ഷ തുടയ്ക്കാൻ ജിത്തുള്ള ഖാൻ ഉപയോഗിച്ചത് ത്രിവർണ്ണ പതാക, പ്രതിഷേധം ശക്തം, കേസ് രജിസ്റ്റർ ചെയ്ത പോലീസ്

ഉത്തർപ്രദേശ് : ഗോരഖ്പൂരിൽ ദേശീയ പതാകയെ അവഹേളിച്ച് റിക്ഷ തുടയ്ക്കുന്ന ഇ-റിക്ഷാ ഡ്രൈവറുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ജനങ്ങളെ രോഷാകുലരാക്കി. ഗോരഖ്‌നാഥിലെ ഹ്യുമന്യുപൂരിലെ ജനപ്രിയ വിഹാർ കോളനിയിൽ നിന്നെടുത്ത ക്ലിപ്പിലെ ദൃശ്യങ്ങളിൽ നിന്ന് ഇയാൾ ബീഹാർ സ്വദേശിയായ ജിത്തുള്ള ഖാൻ ആണെന്ന് അറിയാൻ സാധിച്ചു. ഈ സംഭവം ചിത്രീകരിച്ച ഡ്രൈവറോട്, നിങ്ങൾ ഇന്ത്യൻ പൗരനാണോ എന്ന ചോദ്യത്തിന് പതാക ഉപയോഗിച്ച് റിക്ഷ വൃത്തിയാക്കികൊണ്ട് തന്നെയാണ് അതെ എന്ന് ഇയാൾ മറുപടി നൽകിയത്. ത്രിവർണ്ണ പതാകയെ “കപ്‌ഡ” (തുണിക്കഷണം) എന്നാണ് ഇയാൾ പരാമർശിച്ചത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇയാൾ ഓടിച്ച ഇ-റിക്ഷയിലെ നമ്പർ ഉത്തർപ്രദേശിലെതാണ്, കൂടാതെ ഗൊരഖ്പൂർ ആർടിഒയിലെ രജിസ്ട്രേഷൻ മംമ്താ ത്രിപാഠി എന്ന സ്ത്രീയുടെ പേരിലാണ്. ത്രിവർണ പതാക ഉപയോഗിച്ച് ഇ-റിക്ഷ വൃത്തിയാക്കുന്നത് കണ്ട് നാട്ടുകാർ പ്രതിഷേധിച്ചെന്ന് പോലീസിന്റെ പരാതിയിൽ പറയുന്നുണ്ട്. സംഭവം റെക്കോർഡ് ചെയ്ത് ഗോരഖ്പൂർ പോലീസിൽ അറിയിക്കുകയും അവർ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വഴിയാണ് നെറ്റിസൺസ് ഇക്കാര്യം ഗോരഖ്പൂർ പോലീസിനെ അറിയിച്ചത്. അനുപ് ശുക്ല എന്ന ട്വിറ്റർ ഉപയോക്താവ്, യുപി പോലീസിനെയും ഗോരഖ്പൂർ പോലീസിനെയും ഡിഐജിയെയും എഡിജിയെയും ഗോരഖ്പൂർ എന്ന സ്ഥലവും ടാഗ് ചെയ്ത് ഡ്രൈവറുടെ ചിത്രവും വീഡിയോയും ഉൾപ്പെടെ ഒരു സന്ദേശത്തോടൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് രാജ്യത്തെ അപമാനിക്കലും, ജനങ്ങളുടെ രാജ്യത്തോടുള്ള സ്നേഹത്തെ വൃണപ്പെടുത്തുന്നതുമായതിനാൽ ഒരുപാട് പേര് ആരോപണങ്ങൾ ഉന്നയിച്ച് മുന്നോട് വന്നു. ഇ-റിക്ഷ തുടയ്ക്കാൻ ജിത്തുള്ള ഖാൻ ത്രിവർണ്ണ പതാക ഉപയോഗിച്ചതിനെത്തുടർന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു ആരോപണത്തെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടക്കുകയാണെന്ന് ഗോരഖ്നാഥ് ഇൻസ്പെക്ടർ ദുർഗേഷ് സിംഗ് പറഞ്ഞു. ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles