പാറ്റ്‌ന : ബീഹാറിൽ മാവോയിസ്റ്റുകളുടെ ഭീകരാക്രമണ പദ്ധതി തകർത്തെ റിഞ്ഞ് സുരക്ഷാ സേനകൾ. ബിഹാറിലെ തീവ്ര മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഔറംഗാബാദിൽ സിആർപിഎഫും ബിഹാർ പൊലീസ് സേനാ വിഭാഗങ്ങളും ചേർന്നു നടത്തിയ സംയുക്ത തിരച്ചിലിലാണ് വൻ പ്രഹര ശേഷിയുള്ള 162 ബോംബുകൾ (ഐഇഡി) കണ്ടെടുത്തത്. വനത്തനുള്ളിലെ ഗുഹയ്ക്കുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ .
കണ്ടെടുത്ത ബോംബുകൾ സിആർപിഎഫിന്റെ നേതൃത്വത്തിൽ നിർവീര്യമാക്കി. മാവോയിസ്റ്റുകളെ തുരത്താനായി സിആർപിഎഫും ബിഹാർ പൊലീസും ചേർന്നു വനമേഖലയിൽ നിരന്തരം നടത്തുന്ന റെയ്‌ഡുകളിൽ പരിഭ്രാന്തരായി പിന്മാറിയ മാവോയിസ്റ്റുകൾ ഉപേക്ഷിച്ചു പോയ ബോംബുകളാണ് ഇപ്പോൾ കണ്ടെടുത്തതെന്നാണു കരുതുന്നത്.

