ദില്ലി : മുന്‍ മന്ത്രി എം.ജെ അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്ക് ജാമ്യം. തനിക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ച സംഭവത്തിലാണ് പ്രിയ രമണിക്കെതിരെ എം.ജെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയത്. ദില്ലി കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യത്തുകയായി 10,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. ഏപ്രില്‍ എട്ടിന് കോടതിയില്‍ ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മീ ടു ക്യാമ്പയിനിലൂടെയാണ് പ്രിയ രമണി അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്. 1997ല്‍ നടന്ന സംഭവമാണ് പ്രിയ രമണി ആരോപണമായി ഉന്നയിച്ചത്. മുംബൈയിലെ ഹോട്ടലില്‍ രാത്രി വിളിച്ചുവരുത്തുകയും മോശമായി പെരുമാറുകയും ചെയ്തെന്നായിരുന്നു ആരോപണം. മോശമായ അനുഭവമാണ് ഉണ്ടായതെന്നും തനിക്ക് മദ്യം വാഗ്ദാനം ചെയ്തെന്നും പ്രിയ ആരോപിച്ചു.
ആരോപണങ്ങള്‍ നിഷേധിച്ച എം.ജെ അക്ബര്‍ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. വസ്തുതാവിരുദ്ധവും നിറം ചാര്‍ത്തിയതുമായ അപവാദങ്ങളുയര്‍ത്തി പേരിനും പ്രശസ്തിക്കും കളങ്കം വരുത്താനുള്ള നീക്കമാണ് പ്രിയയുടേതെന്ന് ആരോപിച്ചാണ് അക്ബര്‍ കോടതിയെ സമീപിച്ചത്.
പ്രിയ രമണിക്കു പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ ഇരുപതോളം വനിതാമാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ രംഗത്തുവന്നു. ഇതോടെ അദ്ദേഹത്തിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…