Thursday, April 25, 2024
spot_img

മു​ന്‍ മ​ന്ത്രി എം.​ജെ അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേസ്; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ ര​മ​ണി​ക്ക് ജാ​മ്യം

ദില്ലി : മു​ന്‍ മ​ന്ത്രി എം.​ജെ അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക പ്രി​യ ര​മ​ണി​ക്ക് ജാ​മ്യം. ത​നി​ക്കെ​തി​രെ ലൈം​ഗീ​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്രി​യ ര​മ​ണി​ക്കെ​തി​രെ എം.​ജെ അ​ക്ബ​ര്‍ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യ​ത്. ദില്ലി കോ​ട​തി​യാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്. ജാ​മ്യ​ത്തു​ക​യാ​യി 10,000 രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണം. ഏ​പ്രി​ല്‍ എ​ട്ടി​ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മീ ​ടു ക്യാമ്പ​യി​നി​ലൂ​ടെ​യാ​ണ് പ്രി​യ ര​മ​ണി അ​ക്ബ​റി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. 1997ല്‍ ​ന​ട​ന്ന സം​ഭ​വ​മാ​ണ് പ്രി​യ ര​മ​ണി ആ​രോ​പ​ണ​മാ​യി ഉ​ന്ന​യി​ച്ച​ത്. മും​ബൈ​യി​ലെ ഹോ​ട്ട​ലി​ല്‍ രാ​ത്രി വി​ളി​ച്ചു​വ​രു​ത്തു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. മോ​ശ​മാ​യ അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ത​നി​ക്ക് മ​ദ്യം വാ​ഗ്ദാ​നം ചെ​യ്തെ​ന്നും പ്രി​യ ആ​രോ​പി​ച്ചു.

ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച എം.​ജെ അ​ക്ബ​ര്‍ പ്രി​യ ര​മ​ണി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്തു. വ​സ്തു​താ​വി​രു​ദ്ധ​വും നി​റം ചാ​ര്‍​ത്തി​യ​തു​മാ​യ അ​പ​വാ​ദ​ങ്ങ​ളു​യ​ര്‍​ത്തി പേ​രി​നും പ്ര​ശ​സ്തി​ക്കും ക​ള​ങ്കം വ​രു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് പ്രി​യ​യു​ടേ​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ബ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്രി​യ ര​മ​ണി​ക്കു പി​ന്നാ​ലെ റൂ​ത്ത് ഡേ​വി​ഡ് എ​ന്ന വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ള്‍​പ്പെ​ടെ ഇ​രു​പ​തോ​ളം വ​നി​താ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ബ​റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് കേ​ന്ദ്ര​മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

Related Articles

Latest Articles