joy mathewreporter channel
തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് റിപ്പോർട്ടർ ടിവിയ്‌ക്കെതിരെ തുറന്നടിച്ച് നടൻ ജോയ് മാത്യു. ഒരു വീഡിയോയില്‍ നടൻ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായി വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകന് ന്യൂസ് ലിങ്ക് അയച്ച സ്‌ക്രീന്‍ ഷോട്ട് കൂടി ജോയ് മാത്യു പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മാധ്യമപ്രവർത്തനം കുറേക്കാലം ഞാനും ചെയ്തതാണ് ,ഇപ്പോഴും ചെയ്യുന്നുമുണ്ട് .അത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും ഞാൻ കരുതുന്നു .എന്നാൽ വാർത്തകൾ വളച്ചൊടിച്ചും യാഥാർഥ്യത്തെ മറച്ചുവെച്ചും തങ്ങൾക്ക് താല്പ്പര്യമുള്ള പാർട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവർത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക .(അത് വായനക്കാർക്ക് വിട്ടുകൊടുക്കുന്നു)
അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റിപ്പോർട്ടർ ചാനൽ. സംശയമുണ്ടെങ്കിൽ എന്റെ വീഡിയോയും ഇവന്മാരുടെ റിപ്പോർട്ടിംഗ് രീതിയും നോക്കുക.-എന്നാണ് അദ്ദേഹം കുറിച്ചത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…