ദില്ലി: രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ. ട്വറ്ററിലൂടെയാണ് രാഹുലിനെ വിമർശിച്ച് ജെ.പി. നഡ്ഡ എത്തിയിരിക്കുന്നത്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടുള്ള പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിയുടെ ഒരു യോഗത്തിലും പങ്കെടുക്കാത്ത രാഹുൽ സൈന്യത്തിന്റെ വീര്യത്തെ ചോദ്യം ചെയ്യുകയാണെന്നും നഡ്ഡ വിമർശിച്ചു.
ഉത്തരവാദിത്തപ്പെട്ട ഒരു പ്രതിപക്ഷ നേതാവ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ ചെയ്യുന്നതെന്നും നഡ്ഡ വ്യക്തമാക്കി. ഇതുവരെ നടന്ന 11 സ്റ്റാന്റിങ് കമ്മിറ്റി യോഗങ്ങളിൽ ഒന്നിൽപോലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നഡ്ഡ രാഹുലിനെതിരേ വിമർശനം ഉയർത്തിയത്. പ്രതിരോധത്തിൽ കമ്മിറ്റികളെക്കാൾ കമ്മീഷന് കാര്യമുണ്ടെന്ന് വിശ്വസിക്കുന്ന സമ്പന്നമായ കുടുംബ പാരമ്പര്യത്തിന്റെ ഭാഗമാണ് രാഹുൽ ഗാന്ധിയെന്നും മറ്റൊരു ട്വീറ്റിൽ നഡ്ഡ വിമർശിച്ചു.
‘പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റിയുടെ ഒരൊറ്റ യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ല. പക്ഷേ ദുഃഖകരമെന്ന് പറയട്ടെ, അദ്ദേഹം രാജ്യത്തിന്റെ അത്മവിശ്വാസത്തെ തകർക്കുകയാണ്. സൈനികരുടെ ആത്മവീര്യത്തെ ചോദ്യം ചെയ്യുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു പ്രതിപക്ഷ നേതാവ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ ചെയ്യുന്നത്’ – നഡ്ഡ ട്വീറ്റ് ചെയ്തു.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…