ജെ പി നദ്ദയും മല്ലിക നദ്ദയും, മോഷണം പോയ മല്ലിക നദ്ദയുടെ കാർ
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ മോഷണം പോയ കാർ കണ്ടെത്തി. കഴിഞ്ഞമാസം 19 ന് ദില്ലിയിലെ ഗോവിന്ദപുരിയിൽ നിന്ന് മോഷണം പോയ കാർ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫരീദാബാദ് ബദ്ഖല്‍ സ്വദേശികളായ ഷാഹിദ്, ശിവാംഗ് ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവദിവസം മല്ലിക നദ്ദയുടെ ഡ്രൈവര്‍ ജൊഗീന്ദര്‍ സിങ് വാഹനം സര്‍വീസിനായി കൊണ്ടുപോയിരുന്നു. സര്‍വീസിന് ശേഷം തിരികെവരുന്നതിനിടെ വാഹനം പാർക്ക് ചെയ്ത് ഡ്രൈവർ ഉച്ചഭക്ഷണം കഴിക്കാനായി പോയ സമയത്താണ് മോഷണം നടന്നത്. മോഷ്ടിച്ച വാഹനം നാഗാലാന്‍ഡിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പിടിയിലായവർ മൊഴി നല്‍കിയിട്ടുണ്ട്. കാർ കൈക്കലാക്കിയശേഷം പിടിക്കപ്പെടാതിരിക്കാൻ ഹിമാചല്‍ രജിസ്‌ട്രേഷനിലുള്ള വ്യാജ നമ്പര്‍പ്ലേറ്റ് പ്രതികൾ കാറിൽ ഘടിപ്പിക്കുകയായിരുന്നു . ശേഷം ദില്ലിയിൽ നിന്ന് ബദ്ഖലിലേക്ക് പോയ പ്രതികൾ അലിഗഢ്, ലഖിംപുര്‍ ഖേരി, സിതാപുര്‍, ലഖ്‌നൗ നഗരങ്ങൾ സഞ്ചരിച്ചാണ് വാരാണസിയിലെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…