Sunday, May 26, 2024
spot_img

ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ മോഷണം പോയ കാർ കണ്ടെത്തി; പ്രതികളായ ഫരീദാബാദ് സ്വദേശികൾ അറസ്റ്റിൽ; മോഷ്ടാക്കൾ പദ്ധതിയിട്ടിരുന്നത് വാഹനം നാഗാലാന്‍ഡിലേക്ക് കടത്താൻ !

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ മോഷണം പോയ കാർ കണ്ടെത്തി. കഴിഞ്ഞമാസം 19 ന് ദില്ലിയിലെ ഗോവിന്ദപുരിയിൽ നിന്ന് മോഷണം പോയ കാർ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫരീദാബാദ് ബദ്ഖല്‍ സ്വദേശികളായ ഷാഹിദ്, ശിവാംഗ് ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവദിവസം മല്ലിക നദ്ദയുടെ ഡ്രൈവര്‍ ജൊഗീന്ദര്‍ സിങ് വാഹനം സര്‍വീസിനായി കൊണ്ടുപോയിരുന്നു. സര്‍വീസിന് ശേഷം തിരികെവരുന്നതിനിടെ വാഹനം പാർക്ക് ചെയ്ത് ഡ്രൈവർ ഉച്ചഭക്ഷണം കഴിക്കാനായി പോയ സമയത്താണ് മോഷണം നടന്നത്. മോഷ്ടിച്ച വാഹനം നാഗാലാന്‍ഡിലേക്ക് കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പിടിയിലായവർ മൊഴി നല്‍കിയിട്ടുണ്ട്. കാർ കൈക്കലാക്കിയശേഷം പിടിക്കപ്പെടാതിരിക്കാൻ ഹിമാചല്‍ രജിസ്‌ട്രേഷനിലുള്ള വ്യാജ നമ്പര്‍പ്ലേറ്റ് പ്രതികൾ കാറിൽ ഘടിപ്പിക്കുകയായിരുന്നു . ശേഷം ദില്ലിയിൽ നിന്ന് ബദ്ഖലിലേക്ക് പോയ പ്രതികൾ അലിഗഢ്, ലഖിംപുര്‍ ഖേരി, സിതാപുര്‍, ലഖ്‌നൗ നഗരങ്ങൾ സഞ്ചരിച്ചാണ് വാരാണസിയിലെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്

Related Articles

Latest Articles