Thursday, December 18, 2025

പോലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി ; ചികിത്സയിലായിരുന്ന പ്രതി മരിച്ചു

തൃശ്ശൂർ : പോലീസ് ജീപ്പില്‍ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയാണ് മരിച്ചത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഇയാൾ പോലീസ് ജീപ്പിൽ നിന്ന് എടുത്തുചാടിയത്. ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഇയാള്‍ തലയിടിച്ചാണ് വീണത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബാറില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കി എന്നായിരുന്നു സനുവിനെതിരെയുള്ള പരാതി. കൈയ്യിൽ കത്തിയുമായി ഇയാള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആ വഴി പോയ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles