പാലക്കാട് : ആഴമുള്ള കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർത്ഥിനിയായ ചേച്ചി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസന്റെയും ശശികലയുടെയും മകൾ ശിഖാ ദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ എത്താണിയിലെ സ്വകാര്യ വ്യക്തിയുടെ ആഴമുള്ള കുളത്തിലാണ് സംഭവം.
പ്രദേശത്തെ കൂട്ടുകാരിയുടെ വീട്ടിൽ എത്തിയതാണ് ശിഖയും അനിയത്തി ശിൽപ്പയും. തുടർന്ന് കൂട്ടുകാരിക്കൊപ്പം ഇരുവരും വയലിൽ നടക്കാൻ ഇറങ്ങി. ഇതിനിടയിൽ ശിൽപ്പയുടെ കാലിൽ ചെളി പുരണ്ടു. ഇത് കഴുകാനായി ശിൽപ്പ സമീപത്തെ കുളത്തിനടുത്ത് എത്തുകയും കാൽവഴുതി കുളത്തിലേക്ക് വീഴുകയുമായിരുന്നു.
പിന്നാലെയാണ് അനിയത്തിയെ രക്ഷിക്കാൻ ശിഖ കുളത്തിലേക്ക് ചാടിയത്. സമീപത്തെ പുല്ലിൽ പിടിച്ച് ശിൽപ്പയ്‌ക്ക് കരയ്‌ക്ക് കയറാൻ ആയെങ്കിലും ശിഖ കുളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. നിലവിളി കേട്ട് എത്തിയ പ്രദേശത്തെ യുവാക്കൾ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ശിഖ കുളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന് പോയിരുന്നു.
ചിറ്റൂർ അഗ്‌നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.കുളത്തിന് 20 അടിയോളം ആഴമുണ്ടായിരുന്നതായി അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. വടവന്നൂർ വി.എം.എച്ച്.എസ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…