അമേരിക്കയിൽ യൂട്യൂബില്‍ കാഴ്ചക്കാരെ കൂട്ടാന്‍ അതിബുദ്ധി കാണിച്ച 29 കാരനായ ട്രെവല്‍ ഡാനിയേല്‍ ജേക്കബ് എന്ന യൂട്യൂബര്‍ക്ക് തടവ് ശിക്ഷ ലഭിച്ചു. കാഴ്ചക്കാരെ ലഭിക്കാനായി ഇയാൾ ഒരു ചെറുവിമാനം പറത്തി ആകാശത്തുവെച്ച് വിമാനത്തിന്റെ വാതില്‍ തുറന്ന് താഴേക്ക് ചാടുകയും ചെയ്തു.പാരച്യൂട്ടിന്റെ സഹായത്തോടെ താഴേക്ക് സുരക്ഷിതമായി താഴെയിറങ്ങിയ ഇയാൾ ഇയാള്‍ വിമാനം നിയന്ത്രണം വിട്ടു പറന്നു വീഴുന്നത് ക്യാമറയില്‍ ചിത്രീകരിച്ചു. വിമാനത്തിന്റെ ചിറകിലും ഒരു ക്യാമറയുണ്ടായിരുന്നു. വിമാനം ആളില്ലാത്ത ഉണങ്ങിയ കുറ്റിക്കാടുകളുള്ള ഒരിടത്ത് തകര്‍ന്നുവീണു. തകർന്ന വിമാനത്തില്‍ നിന്നും ക്യാമറ കണ്ടെത്തി ‘ഞാന്‍ എന്റെ വിമാനം തകര്‍ത്തു’ എന്ന തലക്കെട്ടോടെ ജേക്കബ് വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തു. എന്നാൽ ഈ വീഡിയോ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ശ്രദ്ധയില്‍പ്പെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
വീഡിയോ വൈറലായെങ്കിലും തന്റെയും താഴെയുള്ള സാധാരണ ജനങ്ങളുടെയും ജീവന് ഭീഷണി സൃഷ്ടിച്ച വിവേകരഹിതമായ പ്രവൃത്തിയാണിതെന്ന് കാണിച്ചാണ് ഇയാൾക്ക് തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. അന്വേഷണത്തിൽ താന്‍ മനപ്പൂര്‍വം വിമാനം തകര്‍ക്കുകയായിരുന്നുവെന്ന് ജേക്കബ് സമ്മതിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും ഇയാള്‍ സമ്മതിച്ചു.

