Saturday, December 20, 2025

ജൂനിയർ റെഡ്ക്രോസ് കേരളയുടെ മികച്ച പ്രവർത്തകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നൂർ മുഹമ്മദ് തത്വമയി ന്യൂസിനോട് പ്രതികരിക്കുന്നു…

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകത്തിന് സ്തുത്യർഹമായ സേവനം നടത്താൻ സാധിച്ചിട്ടുണ്ട് ചരിത്രത്തിൽ ഇതുവരെയില്ലാത്ത തരത്തിലുള്ള സേവന പ്രവർത്തനങ്ങളാണ് ഇക്കാലത്ത് കേരള റെഡ് ക്രോസ് ഏറ്റെടുത്ത് നടത്തിയത്.കേരളത്തിൽ വിപുലമായി അംഗീകാരം നേടിയ സംഘടന കൂടിയാണ് ജൂനിയർ റെഡ് ക്രോസ് .

ജൂനിയർ റെസ്ക്രോസ് കേരളയുടെ സംസ്ഥാനത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിനർഹനായിരിക്കുകയാണ് പാലക്കാട് മണ്ണാർക്കാട് Ktm ഹൈസ്കൂളിലെ റെഡ്ക്രോസ് കൗൺസിലർ നൂർ മുഹമ്മദ് . വർഷങ്ങളോളം സംഘടനയിൽ പവർത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി സേവന പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ തത്വമയി ന്യൂസിനോട് പ്രതികരിക്കുകയാണ് നൂർ മുഹമ്മദ് .

എന്തായാലും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചു ലും മതിയാവില്ല. മാതൃകാപരമായ പ്രവർത്തനങ്ങൾ കണ്ടു വളരുന്ന നല്ലൊരു തലമുറയ്ക്ക് ഈ സേവന പ്രവർത്തനങ്ങൾ മുതൽക്കൂട്ട് തന്നെയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles