ജസ്റ്റിൻ ട്രൂഡോ, ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ ഡിസി : കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗവര്‍ണര്‍ എന്നാണ് ജസ്റ്റിൻ ട്രൂഡോയെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പരിഹസിച്ചത്.
‘ഗ്രേറ്റ് സ്റ്റേറ്റ് ഓഫ് കാനഡയുടെ ഗവര്‍ണര്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്കൊപ്പം കഴിഞ്ഞ രാത്രി അത്താഴം കഴിച്ചത് സന്തോഷം നല്‍കിയ കാര്യമായിരുന്നു. നികുതിയും വ്യാപാരവും സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിന് ഗവര്‍ണറെ ഉടന്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ട്രംപ് കുറിച്ചു.
വെസ്റ്റ് പാം ബീച്ചില്‍ ഇക്കഴിഞ്ഞ 30 ന് ട്രൂഡോയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. തെക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ 25 ശതമാനം ഇറക്കുമതിത്തീരുവ കൂട്ടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു അടിയന്തിര ചർച്ചയ്ക്കായി ട്രൂഡോ ഓടിയെത്തിയത്. ഇങ്ങനെയൊരു നീക്കമുണ്ടായാൽ കനേഡിയന്‍ സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാകുമെന്ന് \ ട്രൂഡോ കൂടിക്കാഴ്ചക്കിടെ പറഞ്ഞിരുന്നു. എന്നാല്‍, നികുതി ഒഴിവാക്കണമെങ്കില്‍ കാനഡയ്ക്ക് അമേരിക്കയുടെ 51-ാമത് സംസ്ഥാനമായി മാറാമെന്നും ട്രൂഡോയെ ഗവര്‍ണറായി നിയമിക്കാം എന്നും പറഞ്ഞാണ് അന്ന് ട്രംപ് പരിഹസിച്ചത്. ലോകത്തെ നാലാമത്തെ വലിയ എണ്ണയുത്പാദകരും ആറാമത്തെ പാചകവാതക ഉത്പാദകരുമാണ് കാനഡ. ഇതിന്റെ പ്രധാന വിപണി അമേരിക്കയാണ്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…