PSC എക്സാം അട്ടിമറിച്ച് കുടുങ്ങിയ സ്വപ്നങ്ങൾക്ക് നീതി വേണം; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്
തിരുവനന്തപുരം: കേരളത്തിൽ പിഎസ്സി നടത്തുന്ന ക്രമക്കേടുകൾക്കും അഴിമതികൾക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നടത്തിയ സമരത്തിനുമെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തനൊരുങ്ങി യുവമോർച്ച. ഇന്ന് രാവിലെ 11നാണ് മാർച്ച് നടക്കുക.
മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ സത്യപ്രതിജ്ഞാലംഘനം നടത്തി അരാജകവാദികൾക്ക് പിന്തുണ നൽകാൻ ദില്ലിയിലേക്ക് പോയതുവഴി കേരളത്തെ രാജ്യത്തിനുമുന്നിൽ നാണം കെടുത്തുകയായിരുന്നുവെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ മനുപ്രസാദ് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താൻ നേരത്തെയുള്ള തീരുമാനം മാറ്റി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുന്നത്.
അടുത്തിടെ കേരളത്തിലെ പിഎസ്സിയിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങളും ബന്ധു നിയമനങ്ങളും ചോദ്യപേപ്പർ ചോർച്ചയും മുഖ്യമന്ത്രി കാണുന്നില്ല. പിഎസ്സി ലിസ്റ്റിൽ ഇടം നേടിയിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണുവാരി തിന്നും മുട്ടിലിഴഞ്ഞും സമരം ചെയ്യേണ്ടിവരുന്നു. സ്വന്തം സംസ്ഥാനത്തെ യുവാക്കളുടെ പ്രശ്നങ്ങൾ കാണാതെ അരാജകവാദികൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയാണ് മാർച്ച് നടത്തുന്നതെന്ന് മനു പ്രസാദ് പറഞ്ഞു.
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…