Sunday, December 21, 2025

കെ.അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയുമാ അഡ്വ. കെ അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. അനന്തഗോപന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിശ്ചയിക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. തിങ്കളാഴ്ച അനന്തഗോപന്‍ ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ അനന്തഗോപനെ പ്രസിഡന്റായി തെരഞ്ഞെടുക്കും. കൂടാതെ അഡ്വ. മനോജ് ചരളേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും. നിലവിലെ അധ്യക്ഷന്‍ എന്‍ വാസുവിന്റെ കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. എന്‍ വാസുവിന് ഒരു കൊല്ലം കൂടി നീട്ടി നല്‍കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. 2019ല്‍ പത്തനംതിട്ടയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.

Related Articles

Latest Articles