Thursday, December 18, 2025

കെ.അനിരുദ്ധന്റെ മകൻ കസ്തൂരി അനിരുദ്ധൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും; ജനവിധി തേടുക തിരുവനന്തപുരം കോർപ്പറേഷനിലെ തൈക്കാട് വാർഡിൽ നിന്ന്

അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ കെ. അനിരുദ്ധന്റെ മകനും മുന്‍ എംപി എ സമ്പത്തിന്റെ സഹോദരനുമായ കസ്തൂരി അനിരുദ്ധൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് തൈക്കാട് വാര്‍ഡില്‍ നിന്നാകും അദ്ദേഹം മത്സരിക്കുക. നിലവിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റാണ് കസ്തൂരി അനിരുദ്ധൻ.

മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്‍ കസ്തൂരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജി. വേണുഗോപാലാണ് തൈക്കാട് വാർഡിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡാണിത്. എം.ആര്‍. മനോജ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി.

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. 31 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. മൂന്നു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കും.

Related Articles

Latest Articles