60,000 കോടിയുടെ പ്രൊജക്റ്റ് . കെ റെയില്‍ അഥവാ സില്‍വര്‍ ലൈന്‍ പ്രോജക്ട് എതിരെ പ്രതിപക്ഷം വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ അതിന്റെ മറുവശം നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട് . 40 വര്ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ മുടക്കിയ പണം ലാഭം ആകും എന്ന് മന്ത്രി ഇന്ന് പറയുന്നു.
530 കി മി നീളം, വെറും നാല് മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാം . എട്ടു മണിക്കൂര്‍ ലാഭം..20,000 ത്തോളം കുടുംമ്പങ്ങള്‍ കുടി ഒഴിയേണ്ടി വരും . പക്ഷെ വലിയ തുക നഷ്ട പരിഹാരം തരും എന്നാണു സര്‍ക്കാര്‍ പറയുന്നത്. മുമ്പ് അഹമ്മദാബാദ് .. മുംബൈ ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ട് എതിരെ ഇടതു പക്ഷം നിലകൊണ്ടിരുന്നു എന്നാണു പ്രതിപക്ഷ വാദം.
അന്ന് പറഞ്ഞത് ഇതെല്ലാം പണക്കാര്‍ക്ക് മാത്രം ആണെന്നും , ആയിര കണക്കിന് കുടുംബങ്ങള്‍ വഴിയാധാരം ആകുമെന്നും , പരിസ്ഥിതിക്ക് ആഖാതം ഉണ്ടാകും എന്നായിരുന്നു . എന്നാല്‍ ഇന്ന് കേരളത്തില്‍ ഇത് വരുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേ എന്നാണു അവരുടെ ചോദ്യം . ബംഗാളില്‍ നന്ദിഗ്രാം സംഭവിച്ചതാണ് ഇതിലൂടെ കേരളത്തില്‍ സംഭവിക്കുക എന്നവര്‍ മുന്നറിയിപ്പ് നല്‍കി.

