K.Ramavarma Raja Sahitya Puraskaram instituted by Pandalam Palace Welfare Society. For Ami
പന്തളം: കോളേജ്, സർവകലാശാല വിദ്യാർത്ഥികൾക്കായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ കെ.രാമവർമ രാജ സ്മാരക സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കൊല്ലം ടി.കെ.എം. ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലെ ഗവേഷക വിദ്യാർത്ഥിനി റ്റി.ആമിയാണ് പുരസ്‌ക്കാര ജേതാവ്. ആമിയയുടെ ചിത എന്ന കവിതയ്ക്കാണ് അവാർഡ് ലഭിച്ചത്. 10001രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
സാഹിത്യകാരന്മാരായ കെ.രാജഗോപാൽ, രവിവർമ തമ്പുരാൻ, സുരേഷ് പനങ്ങാട് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. ഒക്‌ടോബർ 30-ന് വൈകീട്ട് നാലിന് പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും.
സാഹിത്യ നിരൂപകൻ ഡോ. കെ.എസ്.രവികുമാർ അധ്യക്ഷത വഹിക്കും. കവികളായ കെ.രാജഗോപാൽ, സുമേഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആർട്ട്‌സ് ആർട്‌സ് സയൻസിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷക വിദ്യാർത്ഥിനിയാണ് ആമിയ. ഇംഗ്ലീഷിലും മലയാളത്തിലും ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നുണ്ട്. മെറാകി എന്ന ബൈലിൻഗ്വൽ ബ്ലോഗും എഴുതുന്നുണ്ട്. ഏനാത്ത് ആമിയ മൻസിലിൽ അഡ്വ. എ.താജുദീന്റെയും താജുനിസയുടെയും മകളാണ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…