boris-johnson-and-rishi-sunak-met-today
ബ്രിട്ടണിൽ പ്രധാനമന്ത്രി സ്ഥാനത്തിനായുള്ള മത്സരം ചൂടുപിടിച്ചിരിക്കുന്നതിനിടെ എതിരാളികളായ ബോറിസ് ജോൺസണും ഋഷി സുനകും കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്കിന് 125 എംപിമാരുടെ പിന്തുണയുണ്ട്.
അതേസമയം ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ പ്രവേശിക്കാൻ മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസന് മതിയായ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ സഖ്യകക്ഷിയും കൺസർവേറ്റീവ് നിയമ നിർമ്മാതാവുമായ ജെയിംസ് ഡഡ്ഡ്രിഡ്ജ് പറഞ്ഞു. അതേസമയം ഇരുവരും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കരീബിയനിൽ അവധിക്കാലം ആഘോഷിക്കുന്ന മുൻ പ്രധാനമന്ത്രി ജോൺസൺ തന്റെ യാത്ര വെട്ടിച്ചുരുക്കി ലണ്ടനിലേക്ക് മടങ്ങിയിരുന്നു. മടങ്ങി എത്തിയ ശേഷം ഋഷി സുനക്കുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും യുകെ പ്രധാനമന്ത്രി മത്സരത്തെ കുറിച്ച് ചർച്ച നടത്തുകയും ചെയ്തതായാണ് വിവരം.
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…