Sunday, April 28, 2024
spot_img

പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ കെ.രാമവർമ രാജാ സാഹിത്യ പുരസ്‌കാരം റ്റി. ആമിയയ്ക്ക്

പന്തളം: കോളേജ്, സർവകലാശാല വിദ്യാർത്ഥികൾക്കായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ കെ.രാമവർമ രാജ സ്മാരക സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കൊല്ലം ടി.കെ.എം. ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിലെ ഗവേഷക വിദ്യാർത്ഥിനി റ്റി.ആമിയാണ് പുരസ്‌ക്കാര ജേതാവ്. ആമിയയുടെ ചിത എന്ന കവിതയ്ക്കാണ് അവാർഡ് ലഭിച്ചത്. 10001രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.

സാഹിത്യകാരന്മാരായ കെ.രാജഗോപാൽ, രവിവർമ തമ്പുരാൻ, സുരേഷ് പനങ്ങാട് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. ഒക്‌ടോബർ 30-ന് വൈകീട്ട് നാലിന് പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നിർവഹിക്കും.

സാഹിത്യ നിരൂപകൻ ഡോ. കെ.എസ്.രവികുമാർ അധ്യക്ഷത വഹിക്കും. കവികളായ കെ.രാജഗോപാൽ, സുമേഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കൊല്ലം ടി.കെ.എം. കോളേജ് ഓഫ് ആർട്ട്‌സ് ആർട്‌സ് സയൻസിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷക വിദ്യാർത്ഥിനിയാണ് ആമിയ. ഇംഗ്ലീഷിലും മലയാളത്തിലും ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നുണ്ട്. മെറാകി എന്ന ബൈലിൻഗ്വൽ ബ്ലോഗും എഴുതുന്നുണ്ട്. ഏനാത്ത് ആമിയ മൻസിലിൽ അഡ്വ. എ.താജുദീന്റെയും താജുനിസയുടെയും മകളാണ്.

Related Articles

Latest Articles