BJP State President K. Surendran said that CPM, Congress and Muslim League are competing to keep the Popular Front workers together.
പേരാമ്പ്ര: മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. പകരം കേരളത്തിലെ ഖജനാവിന് നഷ്ടം മാത്രമാണ് ഉണ്ടായതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബി.ജെ.പി ജില്ലാ നേതൃയോഗം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ പറഞ്ഞത് തെറ്റാണെങ്കിൽ മന്ത്രി എം.ബി രാജേഷ് ഫെയ്സ് ബുക്ക് പോസ്റ്റ് മുക്കി ഓടിയത് എന്തിനാണ്. ഗവർണർ അഴിമതിയും സ്വജനപക്ഷപാതവുമാണു ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ അധിക്ഷേപിക്കുന്നതിനു പകരം അഴിമതിയും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, വൈസ് പ്രസിഡന്റ് വി.വി രാജൻ, മേഖല പ്രസിഡന്റ് ടി.പി ജയചന്ദ്രൻ, മേഖല സെക്രട്ടറി ജി.കാശി നാഥ്, ജില്ലാ സഹ പ്രഭാരി കെ.നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് എന്നിവർ പ്രസംഗിച്ചു.
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…