Tuesday, September 22, 2026

ഗവർണറെ അധിക്ഷേപിക്കുന്നതിനു പകരം അഴിമതിയും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കണം! മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല, ഖജനാവിനു നഷ്ടം മാത്രം: സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

പേരാമ്പ്ര: മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല. പകരം കേരളത്തിലെ ഖജനാവിന് നഷ്ടം മാത്രമാണ് ഉണ്ടായതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബി.ജെ.പി ജില്ലാ നേതൃയോഗം പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ പറഞ്ഞത് തെറ്റാണെങ്കിൽ മന്ത്രി എം.ബി രാജേഷ് ഫെയ്സ് ബുക്ക് പോസ്റ്റ് മുക്കി ഓടിയത് എന്തിനാണ്. ഗവർണർ അഴിമതിയും സ്വജനപക്ഷപാതവുമാണു ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ അധിക്ഷേപിക്കുന്നതിനു പകരം അഴിമതിയും ബന്ധു നിയമനങ്ങളും അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, വൈസ് പ്രസിഡന്റ് വി.വി രാജൻ, മേഖല പ്രസിഡന്റ് ടി.പി ജയചന്ദ്രൻ, മേഖല സെക്രട്ടറി ജി.കാശി നാഥ്, ജില്ലാ സഹ പ്രഭാരി കെ.നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് എന്നിവർ പ്രസംഗിച്ചു.

Related Articles

Latest Articles