K Surendran
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് (Kodiyeri Balakrishnan) കെ.സുരേന്ദ്രന്റെ ചുട്ടമറുപടി. രഞ്ജിത് കൊലപാതകക്കേസ് എൻഐഎയ്‌ക്ക് കൈമാറണമെന്ന് മാധ്യമങ്ങളോട് പറയവെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. കേസ് എൻഐഎക്ക് കൈമാറിയാൽ 24 മണിക്കൂറിനകം പ്രതികളെ പിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ:
“പോലീസിന്റെ നിസ്സഹായത എഡിജിപി തന്നെ തുറന്ന് പറഞ്ഞു. എഡിജിപിയുടെ വാക്കുകൾ പോലീസിന്റെ കുറ്റസമ്മതമാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന് തെളിവാണിത്. പ്രതികൾ സംസ്ഥാനം വിട്ടത് ഗൗരവം ഉള്ള കാര്യം. പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കേസിലെ ഭീകരവാദ സാന്നിദ്ധ്യം തെളിയിക്കാൻ പോലീസിന് കഴിയില്ല. പോലീസും സർക്കാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണ്. അതോടൊപ്പം ആലപ്പുഴയിലെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും എസ്ഡിപിഐക്കാരെ സഹായിക്കുകയാണ്. രഞ്ജിത് വധത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവർ കൃത്യത്തിൽ പങ്കെടുത്തവരല്ല. കേസിലെ പ്രതികളെ പിടികൂടാൻ അന്നേ ദിവസം പോലീസിന്റെ ഭാഗത്തുനിന്നും ഒരു പരിശോധനയും ഉണ്ടായില്ല. മത ഭീകരവാദികളെ പോലീസ് കൈ അയച്ചാണ് സഹായിക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.
അതേസമയം രാഷ്‌ട്രീയ കാരണത്താൽ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കാനാണ് തീരുമാനമെങ്കിൽ ആഭ്യന്തര മന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും വീടിന് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ആർഎസ്എസിനേയും പോപ്പുലർ ഫ്രണ്ടിനേയും തമ്മിൽ ഉപമിക്കരുത്. ഷാൻ വധക്കേസിൽ നിരപരാധികളെയാണ് ക്രൂശിക്കുന്നത്. ആർഎസ്എസ്‌കാർ പോലീസിൽ മാത്രമല്ല രാജ്യം മുഴുവൻ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആർഎസ്എസ്‌കാർ പോലീസിലുണ്ടെന്ന് കോടിയേരിക്ക് അറിയാത്ത കാര്യമല്ല. എന്നാൽ എസ്ഡിപിഐ തീവ്രവാദികൾ പോലീസിൽ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണം. പോപ്പുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ പോലീസിന് കയറാൻ കഴിയില്ലെങ്കിൽ പട്ടാളത്തെ ആവശ്യപ്പെടണം. പോപ്പുലർ ഫ്രണ്ട് കൊലയാളികൾക്ക് പോലീസാണ് ഊർജ്ജം നൽകുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…