k. surendran
തിരുവനന്തപുരം: നിരവധി സ്ത്രീപീഡന കേസുകളിലെ പ്രതിയെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചടങ്ങിനായി മീടൂവിലും, ബലാത്സംഗ കേസിലും, നികുതിവെട്ടിപ്പ് കേസിലും പ്രതിയായ സംവിധായകൻ അനുരാഗ് കശ്യപിനെ സർക്കാർ ക്ഷണിച്ചതിനെതിരെയാണ് സുരേന്ദ്രൻ പരാമർശം നടത്തിയത്.
‘ഉത്തർപ്രദേശ് സർക്കാർ നാട്ടിൽ കയറ്റാത്ത അനുരാഗ് കശ്യപിനെ അവർ ഇപ്പോൾ കൊച്ചിയിൽ താമസിപ്പിക്കാൻ പോവുകയാണ്. അതിജീവിതയെകൊണ്ട് സംഘാടകർ സ്ത്രീ പീഡനകേസിലെ പ്രതിക്ക് ഷാൾ അണിയിപ്പിച്ചു’-സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കെ സുരേന്ദ്രന് പിന്നാലെ അനുരാഗ് കശ്യപിനെ സർക്കാർ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുപ്പിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു.‘ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് മലയാളികളെ മുഴുവൻ അപമാനിക്കുകയായിരുന്നു. കശ്യപിനെപ്പോലുള്ള ഒരാൾക്ക് താമസിക്കാൻ പറ്റിയ ഇടമാണ് കേരളമെന്ന പ്രസ്താവന പിൻവലിക്കാൻ രഞ്ജിത് തയ്യാറാകണം’- രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
അതേസമയം ‘അനുരാഗ് കശ്യപ് ഒരു ഇരയാണ്. അദ്ദേഹം ജന്മനാടായ ഉത്തര്‍പ്രദേശിലേക്ക് പോയിട്ട് ആറ് വര്‍ഷമായി. അദ്ദേഹം കൊച്ചിയില്‍ വീടുവെക്കാന്‍ ആലോചിക്കുകയാണ്’ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞിരുന്നു.
ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…
മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…
സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയ സുരക്ഷാ സേന, ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ ലത്തീഫ് ഭട്ടിനെ ഒരു മസ്ജിദിനുള്ളിൽ…
ലഡാക്കിലെ എട്ട് സ്വയംഭരണ ഹിൽ ഡെവലപ്‌മെന്റ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിലേക്ക് 541 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിസംബർ…
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…