Tuesday, January 6, 2026

“ഐഫോണിനെ കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം”; ആപ്പിളിനോട് ആണ് പിണറായിക്ക് പ്രിയം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുടെ നിർമാണക്കരാർ കിട്ടാൻ സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.

രണ്ട് മാസത്തോളം മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷം രൂപ വില വരുന്ന ആപ്പിള്‍ വാച്ച് എവിടെപ്പോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. സ്വപ്നയുടെ ആവശ്യപ്രകാരം സന്തോഷ് ഈപ്പൻ കൈമാറിയ 6 ഫോണുകളിൽ 1.14 ലക്ഷം രൂപയുടെ ഐഫോൺ ആർക്കു ലഭിച്ചുവെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്റെ ഒളിയമ്പ്.

353829104894386 എന്ന ഐഎംഇഐ നമ്പറുള്ള ഈ ഫോൺ ഉപയോഗിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണ സംഘം ശ്രമം തുടങ്ങി. യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പൻ നൽകിയ ഐഫോണുകളിലൊന്ന് ശിവശങ്കറും ഉപയോഗിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിൽ ലൈഫ് മിഷൻ പദ്ധതികളുടെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു ശിവശങ്കർ. ലൈഫ് പദ്ധതിയുടെ നിർമാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനു പുറമേ 5 ഐഫോണുകളും സ്വപ്ന ചോദിച്ചുവാങ്ങിയതായി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

Related Articles

Latest Articles