k. surendran
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം സർക്കാർ അട്ടിമറിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് കൂട്ടുനില്‍ക്കുകയാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംഭവം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ഗവര്‍ണറെ ആക്രമിക്കുകയാണ്. പിണറായി മന്ത്രിസഭയിലെ അംഗത്തെ പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്റെ പരിചയാണ് സതീശന്‍ എന്ന് എല്ലാവര്‍ക്കും മനസിലായിരിക്കുന്നു.
എകെജി സെന്ററില്‍ നിന്നാണോ സതീശന് പ്രതിഫലം കിട്ടുന്നതെന്ന സംശയം ജനങ്ങള്‍ക്കുണ്ട്. ഏറ്റവും അപഹാസ്യമായ അവസ്ഥയാണ് പ്രതിപക്ഷത്തിന്റേത്. വൈര്യനിര്യാതന ബുദ്ധിയോടെ രാഷ്ട്രീയ എതിരാളികളോട് പെരുമാറുന്ന സിപിഎം സര്‍വ്വകലാശാലകളിലും അതേ രീതിയിലാണ് ഇടപെടുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രപതിയെ സർക്കാർ അപമാനിച്ചു എന്ന് രമേശ് ചെന്നിത്തല ഇന്നലെ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇന്ന് പത്രക്കാരെ കണ്ട VD സതീശൻ വിമർശനം ഏറെയും ഉന്നയിച്ചത് ഗവർണ്ണർക്കെതിരെയാണ്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…