General

‘നമ്മൾ ശിഷ്ടകാലം രഞ്ജിത്തിന്റെ കുടുംബത്തിന്റെ പൂര്‍ണ്ണസംരക്ഷണം ഉറപ്പുവരുത്തുകയാണ്’; സംഘടനാ അനുഭാവികൾ എല്ലാവരും ഒന്നിക്കാൻ ആഹ്വാനംചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ രഞ്ജിത്ത് ശ്രീനിവാസന്റെ മരണത്തെ തുടർന്ന് നിരാലംബരായ കുടുംബത്തിന്റെ പൂർണ്ണ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി ഭാരതീയ ജനത പാർട്ടിയും വിവിധ ക്ഷേത്ര സംഘടനകളും.

അതിനു വേണ്ടി സംഘടനാ അനുഭാവികൾ എല്ലാവരും ഒന്നിക്കണമെന്ന ആഹ്വാനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രഞ്ജിത്തിന്റെ ഭാര്യ ലിഷ ജോൺസന്റെ അക്കൗണ്ട് നമ്പറും നൽകിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ് :

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,
നമസ്‌കാരം
നമ്മുടെ പ്രിയ സഹപ്രവര്‍ത്തകനും ബിജെപി ഓബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആലപ്പുഴയിലെ അഡ്വ.രജ്ഞിത്ത് ശ്രീനിവാസനെ ജിഹാദി കൊലയാളി സംഘം വീട്ടില്‍ക്കയറി സ്വന്തം അമ്മയുടേയും പ്രിയ പത്‌നിയുടേയും പിഞ്ചുമക്കളുടേയും മുന്നിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം സമൂഹ മനസ്സാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

ഒരാദര്‍ശത്തിനുവേണ്ടി ജീവിച്ചു എന്നതിന്റെ പേരില്‍ മാത്രമാണ് നിരപരാധിയായ ആ ചെറുപ്പക്കാരന്റെ ജീവിതം ഹോമിക്കപ്പെട്ടത്. മികച്ച അഭിഭാഷകന്‍ എന്ന നിലയില്‍ കഠിനാധ്വാനം ചെയ്താണ് അദ്ദേഹം തന്റെ കുടുംബത്തെ സംരക്ഷിച്ചുപോന്നിരുന്നത്. പ്രായമായ അമ്മയേയും ആറിലും ഒന്‍പതിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളേയും അകാലത്തില്‍ വിധവയാക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രിയ പത്‌നിയേയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്വവുമാണ്.

ഭാരതീയ ജനതാ പാര്‍ട്ടിയും വിവിധ ക്ഷേത്രസംഘടനകളും ശിഷ്ടകാലം ആ കുടുംബത്തിന്റെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പുവരുത്തുകയാണ്. ആയതിലേക്ക് ഉദാരമതികളായ പ്രിയ സഹപ്രവര്‍ത്തകരും ദേശസ്‌നേഹികളും അഭ്യുദയകാംക്ഷികളും തങ്ങളാലാവുന്ന സഹായങ്ങള്‍ എത്രയും വേഗത്തില്‍ താഴെ കൊടുത്തിട്ടുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കണമെന്ന് വീനിതമായി അഭ്യര്‍ത്ഥിക്കുന്നു.
കെ.സുരേന്ദ്രന്‍
സംസ്ഥാന പ്രസിഡന്റ്
ബി.ജെ.പി, കേരളം.

Name : Lisha Johnson
A/C No : 0701101053846
IFSC : CNRB0000701
Canara Bank
B.J.Road, Alappuzha, Keralam.

B4 Admin

Recent Posts

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

14 minutes ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

13 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

14 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

14 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

16 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

21 hours ago