Kerala

പ്രധാനമന്ത്രിയുടെ വാക്ക് നെഞ്ചിലേറ്റി ബിജെപി കേരള ഘടകം; ലക്ഷ്യം കേരളത്തിൽ ഭരണം പിടിച്ചെടുക്കൽ; കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് കെ. സുരേന്ദ്രൻ

ദില്ലി : കേരളത്തില്‍ നിന്ന് കൂടുതൽ കോണ്‍ഗ്രസ്, ഇടതു നേതാക്കള്‍ ബിജെപിയിലേക്കു വരുമെന്നും സർക്കാർ രൂപീകരിക്കുമെന്നും ബിജെപി കേരള അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനു തൊട്ട് പിന്നാലെ ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നൽകിയിരുന്ന സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘‘പ്രതിപക്ഷത്തുനിന്ന് ബിജെപിയിലേക്ക് എത്തുന്ന പ്രധാന നേതാക്കളില്‍ ഒരാള്‍ മാത്രമാണ് അനില്‍ ആന്റണി. പ്രതിപക്ഷ ക്യാംപില്‍നിന്നു വിദ്യാസമ്പന്നരായ പല നേതാക്കളും ബിജെപിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും ഇടതു പാര്‍ട്ടികളുടെയും പല നേതാക്കളെയും ഞങ്ങള്‍ സമീപിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുവിഹിതം ഇക്കുറി നേടാനാകുമെന്നാണു പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹം പൂര്‍ണവിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. ഹാപ്പി ഈസ്റ്റര്‍ ഘര്‍ഘര്‍ ചലോ’ പോലെ നിരവധി പ്രചാരണ പരിപാടികളാണ് കേരളത്തില്‍ ബിജെപി സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 9ന് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തും. മോദിയുടെ വികസന അജൻഡയെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സബ്കാ സാത് സബ്കാ വികാസ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല. ജനങ്ങള്‍ അതില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നുണ്ട്. സാധാരണ ജനം മോദിയുടെ വികസന അജൻഡയെ അംഗീകരിക്കുന്നുണ്ട്. യുവാക്കള്‍ക്കു മാതൃകയാണു മോദി. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ മോദിയെ പിന്തുണയ്ക്കും. കേരളത്തില്‍ മാറ്റമുണ്ടാകും’’ – കെ.സുരേന്ദ്രന്‍ പറഞ്ഞു

B4 Admin

Recent Posts

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

2 minutes ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

20 minutes ago

ടെലിഗ്രാം ചാറ്റുകളില്‍ ദുരൂഹത, നിയന്ത്രിച്ചത് ബോസ് എന്ന് വിളിക്കുന്നയാള്‍. ജൂതപള്ളിക്ക് തീവെച്ച കേസില്‍ പിടിയിലായ പ്രതി എബിന്‍ പോളിന് ഭീകര ബന്ധവും ക്രിപ്‌റ്റോ ഇടപാടും ?

കൊച്ചി : എറണാകുളം മാര്‍ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)…

26 minutes ago

മക്കയ്ക്കും മദീനയ്ക്കും നേരെയുള്ള ഹൂതികളുടെ ആക്രമണം വച്ചുപൊറുപ്പിക്കില്ല. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കര്‍ശന മുന്നറിയിപ്പ്

റിയാദ് : വിമാനത്താവളങ്ങള്‍ക്കും വിശുദ്ധ നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…

2 hours ago

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

14 hours ago