തിരുവനന്തപുരം: വികസനം മുൻ നിർത്തി തദ്ദേശീയ തെരഞ്ഞടുപ്പിനെ നേരിടുന്നത് എൻഡിഎ മാത്രമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതികളായ ഭക്ഷ്യ ധാന്യ വിതരണം, കിസ്സാൻ സമ്മാൻ യോജന, മുദ്ര യോജന, മുദ്ര വായ്പ, വിശ്വകർമ യോജന, വഴിയോര കച്ചവടക്കാർക്കുള്ള സ്വ നിധി ഉൾപ്പടെയുള്ള പദ്ധതികൾ വിജയമാവുമ്പോൾ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിലൂടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കൂടിയും നടത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതി, പി എം വയോജന വന്ദന യോജന ഉൾപ്പടെയുള്ള മിക്ക പദ്ധതികളും പരാജയമാണന്നും കെ സുരേന്ദ്രൻ പറഞ്ഞു. തിരുമല വാർഡിൽ നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്മാർട്ട് സിറ്റി പദ്ധതിയും തിരുവനന്തപുരം രാജാജി നഗറിലെ ഭവന പദ്ധതിയുൾപ്പടെയുള്ള പരിപാടികൾ പരാജയമാവുന്നതിന് കാരണം അഴിമതിയും ഭരണത്തിലെ പിടുപ്പു കേടുമാണെന്നും കേന്ദ്ര പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ എൻ ഡി എ യുടെ നേതൃത്വത്തിലുള്ള ഭരണ സമിതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടാവണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുൻ കൗൺസിലർ ഡോ വിജയലക്ഷ്മി ഉൾപ്പടെയുള്ള നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു

