kabul attack
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരർ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഖൊരാസൻ പ്രവിശ്യാ വിഭാഗമാണ് ഭീകരാക്രമണം നടത്തിയിരിക്കുന്നത്. സിഖുകാരൻ ഉൾപ്പെടെ രണ്ട് പേരുടെ കൊലപാതകത്തിന് ഇടയാക്കിയ ആക്രമണത്തിൽ ഏഴോലാം പേർക്ക് പരിക്കും പറ്റിയിരുന്നു. കാബൂളിലെ ബാഗ്-ഇ-ബാല മേഖലയിലുള്ള കർതെ പർവാൺ ഗുരുദ്വാരയിൽ ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം സംഭവിച്ചത്.
മുൻ ബിജെപി നേതാവ് നുപൂർ ശർമ പ്രവാചക പരാമർശം നടത്തിയതിലുള്ള വിദ്വേഷവും പ്രതികാരവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഐ എസ് ഭീകരർ അവകാശപ്പെടുന്നത്. ഹിന്ദുക്കളെയും സുഖുകാരെയുമാണ് ലക്ഷ്യമിട്ടതെന്നും ഭീകരർ വ്യക്തമാക്കി.
ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച് അകത്തേക്ക് പ്രവേശിച്ച തങ്ങളുടെ പടയാളികൾ മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും ഹാൻഡ് ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നവെന്ന് ഐഎസ് വ്യക്തമാക്കി. അതേസമയം അക്രമികൾ മൂന്ന് പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ താലിബാൻ വകരുത്തിയിരുന്നു. ആക്രമണ സമയത്ത് 30ഓളം പേരാണ് ഗുരുദ്വാരയ്‌ക്ക് അകത്ത് ഉണ്ടായിരുന്നത്.
അതേസമയം, ഭീകരാക്രമണം നടന്ന കാബൂളിലെ ഗുരുദ്വാര കാർട്ടെ പർവാനിൽ നിന്ന് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് സുരക്ഷിതമായി മാറ്റി. ഗ്രന്ഥം സംരക്ഷിക്കാൻ അഗ്നിക്കിരയായ ഗുരുദ്വാര പരിസരത്ത് അഫ്ഗാൻ സിഖുകാർ പ്രവേശിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം. ഗുരുദ്വാരയുടെ മുഴുവൻ പരിസരവും അഗ്നിക്കിരയായതായി വൃത്തങ്ങൾ അറിയിച്ചു.
ഭീകരാക്രമണത്തെ തുടർന്ന് വിശുദ്ധ ഗ്രന്ഥം ഗുർനാം സിങ്ങിന്റെ വസതിയിലേക്ക് കൊണ്ടുപോവുകയും അതിന്റെ പവിത്രതയ്ക്കും തത്വങ്ങൾക്കും അനുസൃതമായി അത് പരിപാലിക്കുകയും ആരാധിക്കുകയും ചെയ്യുകയും ചെയ്യും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…