തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസിൽ ആരോപണ വിധേയയായ കുട്ടിയുടെ അമ്മ മാധ്യമങ്ങൾക്കു മുൻപിൽ. തനിക്ക് പോലീസ് സ്റ്റേഷനില്‍ വച്ച് മോശമായ പെരുമാറ്റം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റേഷനില്‍ വച്ച് താന്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു . മകനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയത് എന്നും . കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്ഐ പറഞ്ഞിരുന്നുവെന്നും. മാത്രമല്ല പോലീസ് തെറ്റായ എഫ്ഐആറാണ് ഹാജരാക്കിയതെന്നും അമ്മ കൂട്ടിച്ചേർത്തു.
എന്നാൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ല. പീഡനം നടന്നതിന് സാക്ഷി മൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം കേസില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കേസ് പൊലീസും ഭര്‍ത്താവും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. അതിനാൽ മകനെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതില്‍ വിശദമായ അന്വേഷണം വേണം. കുഞ്ഞിനെ തെറ്റുകാരനാക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…