Celebrity

കൈനകരി തങ്കരാജിന് അന്ത്യാഞ്ജലി നേർന്ന് നാട്; സംസ്കാരം ഇന്ന്

പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജിന് നാട് അന്ത്യാഞ്ജലി നേർന്നു. സംസ്കാരം രാവിലെ ഒന്‍പതിന് കേരളപുരത്തെ വീട്ടുവളപ്പില്‍ നടക്കും. ദീര്‍ഘനാളായി കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം.

കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ് കൈനകരി തങ്കരാജ്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണിദ്ദേഹം. ഹോം, ഇ മ യൗ , ലൂസിഫര്‍ എന്നി ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അതിലെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധനേടിയതായിരുന്നു.

പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാലോകത്തേയ്ക്ക് എത്തിയത്. ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു.എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.

Meera Hari

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

5 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

17 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

21 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

34 mins ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

42 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

58 mins ago