Kerala

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് സുഹൃത്തുക്കള്‍; സന്നദ്ധത അറിയിച്ചവരില്‍ ജാഫര്‍ ഇടുക്കിയും സാബുമോനും

കൊച്ചി : കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് നടന്‍റെ സുഹൃത്തുക്കള്‍. എറണാകുളം സിജെഎം കോടതിയില്‍ ഹാജരായാണ് ഇവര്‍ സമ്മതം അറിയിച്ചത്. നടന്‍മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഏഴുപേരാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്.

മണി കുഴഞ്ഞുവീണ ദിവസം ചാലക്കുടിയില്‍ പാടിയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. ഇവരെ നുണ പരിശോധന വിധേയരാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നുണപരിശോധനയ്ക്ക് വിധേയരാക്കുന്നവരുടെ സമ്മതം കൂടിയുണ്ടെങ്കിലേ പരിശോധന പാടൂള്ളൂ എന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം തേടിയത്.

2016 മാര്‍ച്ച്‌ ആറിനാണ് കലാഭവന്‍ മണിയെ വീടിന് സമീപത്തുള്ള പാടിയില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പാടിയില്‍ അവസാന സമയത്ത് മണിക്ക് ഒപ്പമുണ്ടായിരുന്നവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച്‌ കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.

admin

Recent Posts

മത്സരം കഴിഞ്ഞ് സുധാകരൻ തിരിച്ചുവന്നപ്പോൾ കസേര പോയി

മൈക്കിന് വേണ്ടി അടികൂടിയ സുധാകരനെ പിന്നിൽ നിന്ന് കുത്തി സതീശൻ | 0TTAPRADAKSHINAM #vdsatheesan #ksudhakaran

7 mins ago

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം….ഇന്നത്തെ ഒരു വാര്‍ത്ത ഇങ്ങനെയാണ്…

തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക്…

10 mins ago

റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് !കഠിനംകുളം സ്വദേശികളായ 2 ഇടനിലക്കാരെ അറസ്റ്റ് ചെയ്ത് സിബിഐ

റഷ്യൻ മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവറിയാണ്…

26 mins ago

അവസാനത്തെ വിക്കറ്റ് ഉടൻ വീഴും ; ബിജെപി വീഴ്ത്തിയിരിക്കും !

ആര്യ രാജേന്ദ്രൻ കസേരയിൽ നിന്നിറങ്ങാൻ ഒരുങ്ങിയിരുന്നോ ; മേയറൂട്ടിയുടെ ഭരണമികവ് തുറന്നുകാട്ടി കരമന അജിത് | KARAMANA AJITH #mayoraryarajendran…

32 mins ago

ജയിലിലിരുന്ന് ഭരണം വേണ്ട ; കെജ്‌രിവാളിന് കർശന താക്കീതുമായി കോടതി !

ഒന്നുകിൽ ജാമ്യം ; ഇല്ലെങ്കിൽ കസേരയില്ല മുഖ്യൻ ! ഇതിൽ ഏതാണ് വേണ്ടത് ?

46 mins ago

മൂന്നാം ഘട്ട പോളിംഗ് പൂര്‍ത്തിയായി… ബിജെപിയുടെ ശക്തിദുര്‍ഗ്ഗങ്ങളിലെ വോട്ടെടുപ്പ് |EDIT OR REAL|

മൂന്നാം ഘട്ട പോളിംഗ് പൂര്‍ത്തിയായതോടെ രാജ്യത്തെ പാതിയോളം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്തവണയും പ്രതീക്ഷിച്ച അത്ര…

1 hour ago