Kerala

കളരിപ്പയറ്റിനെ ലോക പ്രസിദ്ധമാക്കിയ, സ്വാമി ധർമ്മാനന്ദ സ്വരൂപ അന്തരിച്ചു

പാറശ്ശാല: സ്വാമി ധർമ്മാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി അന്തരിച്ചു(Kalariguru Swami Hanuman Dasji passes away) . 74 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്നലെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഭാര്യ രമാദേവി,മക്കൾ: ഗായത്രി ബാലചന്ദ്രൻ, ഡോ. ഗിരീഷ് ബി. ചന്ദ്രൻ. മരുമക്കൾ: ഷാജി ശ്രീധർ, ഡോ. മഞ്ജു ഗിരീഷ് എന്നിവരാണ്. സംസ്കാരം വീട്ടുവളപ്പിൽ കളരിപ്പുരക്ക് സമീപം നടന്നു. കുട്ടികളെ ധാർമ്മിക ബോധത്തോടെയും നിർഭയമായും ജീവിക്കാൻ പഠിപ്പിച്ച ഗുരുവായിരുന്നു ‘കളരിയിൽ ധാർമ്മികം ആശ്രമം’ മഠാധിപതി സ്വാമി ധർമ്മാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി. അതിനായി ആയോധനകല അഭ്യസിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ ഒഫ് മാർഷ്യൽ ആർട്ട്സ് സ്കൂൾ ആരംഭിച്ചു. കേരളത്തിലും വിദേശങ്ങളിലുമായി ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് സ്വാമിജി.

കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ്, കളരി മർമ്മ വിജ്ഞാനം, കളരി ചികിത്സ എന്നിവയിൽ അദ്വിതീയ സ്ഥാനമലങ്കരിച്ചിരുന്ന അദ്ദേഹം ഈ കലകളുടെ പ്രചാരണത്തിനായി ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ മഹനീയ സംഭാവനകൾ നൽകി. തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജിൽ പൊലീസിന് വേണ്ടി ആയോധനകലാ പരിശീലകനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.ബി.സി, ഡിസ്കവറി തുടങ്ങിയ ചാനലുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടികളുടെ സംപ്രേഷണം കളരിപ്പയറ്റിനെ ലോക പ്രസിദ്ധമാക്കി

ആദ്ധ്യാത്മികതയിലും ആയോധന കലയിലും സാമൂഹിക സാംസ്‌കാരിക-കാർഷിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ജനനം തിരുവനന്തപുരം തമലത്തായിരുന്നു. ബാലനായിരിക്കുമ്പോൾ തന്നെ ഭജനയിലും ഈശ്വരാരാധനയിലും ആകൃഷ്ടനായതിന് പിന്നാലെ ഹനുമാൻ ഭക്തനായി. സ്വരൂപാനന്ദ സ്വാമിജിയിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച സ്വാമിജിയുടെ പൂർവാശ്രമ നാമം ബാലചന്ദ്രൻ നായർ എന്നായിരുന്നു. അതേസമയം പരശുവയ്ക്കൽ കേന്ദ്രമാക്കി ‘ കളരിയിൽ ധാർമ്മികം ‘ എന്ന പേരിൽ ആശ്രമം സ്ഥാപിക്കുകയും ആത്മീയാന്തരീക്ഷത്തിൽ കളരി പരിശീലനം, മർമ്മ ചികിത്സ, ഗോപരിപാലനം, കൃഷി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കഴിയുകയുമായിരുന്നു. നിരവധി തവണ മികച്ച ക്ഷീര കർഷകനുള്ള അവാർഡും സ്വാമിയെ തേടിയെത്തിയിട്ടുണ്ട്.

admin

Recent Posts

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

7 mins ago

മൂന്നാം ഭരണത്തുടര്‍ച്ചയിലൂടെ എന്‍ ഡി എ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്? | EDIT OR REAL

തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പ് എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകമായ ചില വിഷയങ്ങളില്‍ ഊന്നി സംസാരിക്കുന്നു. സോണിയാ ഗാന്ധിയുടെ നാഷണല്‍ ഹെറാള്‍ഡ്…

15 mins ago

ഭരണസ്ഥിരതയുടെ പ്രതീക്ഷയില്‍ ഓഹരി വിപണി കുതിക്കുന്നു, സെന്‍സെക്‌സ് 75000 പിന്നിട്ടു

ഇന്ത്യന്‍ ഓഹരി വിപണി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. ദേശീയ സൂചികയും…

43 mins ago

ഇനി സ്റ്റാറേ യുഗം ! മിക്കേൽ സ്റ്റാറേ കേരളാബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യ പരിശീലകൻ

കൊച്ചി : കേരളാബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. ഇന്ന് വൈകുന്നേരമാണ് ഇവാൻ…

1 hour ago

മലയാള മാദ്ധ്യമങ്ങളും നിലപാട് മാറ്റി ! വൻതോൽവി ഉറപ്പിച്ച് ഇൻഡി സഖ്യം ! KERALA MEDIAS

ബിജെപി മൂന്നാം തവണയും വരുമെന്ന് മനസില്ലാ മനസോടെ സമ്മതിച്ച് മാദ്ധ്യമങ്ങൾ | BJP #bjp #indialliance #narendramodi

1 hour ago

മുക്കൂട്ടുതറയിലെ വിൽപ്പനക്കാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം! ഒരാൾ കസ്റ്റഡിയിൽ ; പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്ത് അന്വേഷണ സംഘം

മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ ലോട്ടറി വിൽപ്പനക്കാരനായ വയോധികനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ലോട്ടറി വിൽപ്പനക്കാരനായ ഗോപി…

2 hours ago