Monday, December 22, 2025

കളിയിക്കാവിള കൊലപാതകക്കേസ്: പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചന

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളെ തക്കല പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നാണ് സൂചന. പൊങ്കല്‍ അവധി ദിനങ്ങള്‍ ആയതിനാല്‍ കുഴിതുറ ജുഡീഷ്യല്‍ മജിസ്ട്രേററ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റിയേക്കും.

ഉഡുപ്പിയില്‍ പിടിയിലായ അബ്ദുല്‍ ഷമീമിനെയും തൗഫീഖിനെയും വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് റോഡ് മാര്‍ഗം കളിയിക്കാവിളയില്‍ എത്തിച്ചത്. പുലര്‍ച്ചയോടെ കളിയിക്കാവിളയില്‍ എത്തി. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇരുവരെയും തക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കേസ് അന്വേഷിക്കുന്ന ഉന്നത തമിഴ്‌നാട് പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തക്കാല പൊലീസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തു. പൊങ്കല്‍ അവധിയായതിനാല്‍ ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കില്ല. പാലയംകൊട്ട ജയിലേക്ക് മാറ്റുന്ന ഇവരെ തിങ്കളാഴ്ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം.

ഐഎസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബെംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്. ഐഎസില്‍ ചേര്‍ന്ന മെഹബൂബ് പാഷയാണ് ഇവര്‍ ഉള്‍പ്പെട്ട 17 അംഗ സംഘത്തിന്റര്‍ തലവന്‍ എന്നു കര്‍ണാടക പൊലീസ് പറയുന്നു. മെഹബൂബ് പാഷ്യുടെ ബെംഗളൂരുവിളര്‍ വീട് കേന്ദ്രീകരിച്ചാണ് ആസൂത്രണം നടത്തുന്നത്. നിരോധിത സംഘടനയായ സിമിയുമായും മഹബൂബ് പാഷ ബന്ധപ്പെട്ടിരുന്നതായും എഫ്‌ഐആറിലുണ്ട്.

Related Articles

Latest Articles