ഗുവാഹത്തി: അസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം സെപ്റ്റംബർ 24 മുതൽ ഭക്തർക്കായി തുറന്നു കൊടുക്കുന്നു. കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് ക്ഷേത്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയെ തുടർന്ന് ആറ് മാസത്തിലധികമായി ഈ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഗുവാഹത്തിക്കടുത്തുള്ള നീലാചല മലനിരകൾക്ക് മുകളിലാണ് കാമാഖ്യ ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കോവിഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് ക്ഷേത്രത്തിൽ ഒരു ദിവസം 500 ഭക്തർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഓൺലൈനായിട്ടാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. ഈ ക്ഷേത്രത്തിലെ വളരെ പ്രസിദ്ധ ആഘോഷമായി അംബുബാച്ചി മേള കൊവിഡിനെ തുടർന്ന് റദ്ദാക്കിയിരുന്നു. മുമ്പ് ഓരോ വർഷവും പ്രതിദിനം 1500 മുതൽ 2000 വരെ ഭക്തർ കാമാഖ്യ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നതായി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ മോഹിത് ശർമ്മ പറഞ്ഞു. ഉത്സവ സമയത്ത് ലോകത്തെമ്പാടു നിന്നും 25 ലക്ഷത്തോളം ഭക്തരാണ് ഇവിടെയെത്താറുള്ളത്.
ഒരേ സമയം 100 പേർക്കു മാത്രമാണ് പ്രവേശനം. ഭക്തർക്ക് 15 മിനിട്ടിൽ കൂടുതൽ ക്ഷേത്രത്തിനുള്ളിൽ നിൽക്കാൻ അനുവാദമില്ല. ശരീരോഷ്മാവ് പരിശോധിക്കും. മാസ്കും സാനിട്ടൈസറും ഉൾപ്പെടയുള്ള സുരക്ഷാ ക്രമീകരണങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ദ്രുത ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ഫലം ഉള്ളവരെ മാത്രമേ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാൻ അനുവദിക്കൂവെന്നും അസം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…