Monday, December 15, 2025

മധ്യപ്രദേശിൽ ഇൻഡി മുന്നണിക്കും കോൺഗ്രസിനും കനത്ത തിരിച്ചടി !കമൽനാഥിൻ്റെ വിശ്വസ്തൻ സയ്യിദ് സഫറും പ്രവർത്തകരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

ഭോപ്പാൽ (മധ്യപ്രദേശ്): ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിൻ്റെ വിശ്വസ്തനും മുൻ കോൺഗ്രസ് വക്താവുമായ സയ്യിദ് സഫറും നിരവധി കോൺഗ്രസ് പ്രവർത്തകരും ഇന്ന് ബിജെപിയിൽ ചേർന്നു. ഭോപ്പാലിൽ മുഖ്യമന്ത്രി മോഹൻ യാദവിൻ്റെയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വി ഡി ശർമ്മയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.

ഛിന്ദ്വാര സ്വദേശിയായ സഫർ, കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിൻ്റെ അടുത്ത അനുയായിയായാണ് കണക്കാക്കപ്പെട്ടിരുന്നത്.

നേരത്തെ കമൽനാഥ് ബിജെപിയിലേക്ക് മാറിയേക്കുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, സഫറിനെ കൂടാതെ മധ്യപ്രദേശ്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി മനീഷ ദുബെ,ബിഎസ്പിയുടെ സംസ്ഥാന ഇൻചാർജ് റാംസഖ വർമ എന്നിവരും ബിജെപിയിൽ ചേർന്നു.

ഈ മാസം ആദ്യം മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, ധാർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദി എന്നിവരും മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേർന്നിരുന്നു.

Related Articles

Latest Articles