Kerala

വിക്രം സിനിമയുടെ വിജയം ആഘോഷമാക്കി ഉലകനായകൻ; സംവിധായകന്‍ ലോകേഷിന് ആഡംബര കാര്‍ സമ്മാനിച്ച്‌ കമലഹാസന്‍

ചെന്നൈ: ‘വിക്രം‘ സിനിമയുടെ ഗംഭീര വിജയത്തിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബരക്കാര്‍ സമ്മാനിച്ച്‌ കമലഹാസന്‍. ടൊയോട്ടയുടെ പ്രീമിയം ബ്രാന്റായ ലെക്സാണ് സിനിമയിലെ നായകനും നിര്‍മാതാവുമായ കമലഹാസന്‍ സമ്മാനിച്ചിരിക്കുന്നത്. ലെക്സസിന്റെ 2.5 കോടി രൂപ വില വരുന്ന കാറാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കമലഹാസന്‍ കാറിന്റെ താക്കോല്‍ കൈമാറുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്.

കമലഹാസന് പുറമെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ, നരേയന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് വിക്രമില്‍ അണിനിരന്നത്. ചിത്രത്തിന്റെ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് കമലഹാസന്‍ സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പുറത്ത് വിട്ടിരുന്നു. തമിഴിന് പുറമെ, മലയാളം, കന്നട, തെലുങ്ക്, , ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രേക്ഷകരോട് നന്ദി പറഞ്ഞുകൊണ്ടാണ് കമലിന്റെ നന്ദി പറഞ്ഞുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്

‘ഡയറക്ടര്‍ ലോകേഷിന് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്‌നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രേമിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടാവണം’.. എന്നും അദ്ദേഹത്തിന്‍റെ മലയാളം വീഡിയോയില്‍ പറയുന്നു.

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

6 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

7 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

8 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

9 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

9 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

23 hours ago