Tuesday, September 22, 2026

‘വിക്രം’ സിനിമയ്ക്കായി ലോകേഷ് കനകരാജ് വാങ്ങിയ പ്രതിഫലം അറിഞ്ഞ് ആശ്ചര്യരായി ആരാധകർ

ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വിക്രം‘ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതിനായി ലോകേഷ് കനഗരാജ് എട്ടു കോടി രൂപ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തില്‍, വിജയ് സേതുപതി-ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ, വളരെ വേഗത്തിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ മൂന്ന് സിനിമകള്‍ക്ക് ശേഷം തന്റെ നാലാമത്തെ ചിത്രമായ ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്.

Related Articles

Latest Articles