കണ്ണൂര്‍: കനകമലയില്‍ ഭീകര ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ ആറ് പേര്‍ കുറ്റക്കാരെന്ന് സിബിഐ. കോടതി. ശിക്ഷിക്കപ്പെട്ട ആറ് പേര്‍ക്കെതിരെയും യുഎപിഎയും ചുമത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ഐസിസ് ബന്ധം തെളിയിക്കാനായിട്ടില്ല.
കേസില്‍ ഒരാളെ വെറുതെ വിട്ടിട്ടുണ്ട്. കേസിലെ ആറാം പ്രതിയായ ജാസിമിനെയാണ് വെറുതെ വിട്ടത്. പ്രത്യേക എന്‍ഐഎ കോടതിയാണ് വിധി പറഞ്ഞത്. കേരള, തമിഴ്നാട് സ്വദേശികളായ ഏഴു പേരാണ് കേസിലെ പ്രതികളായിരുന്നത്.
2016 ഒക്ടോബറില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്നെന്നാണ് കേസ്. കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദ്, ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍, കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന്‍, തിരൂര്‍ വൈലത്തൂര്‍ എന്‍.കെ സഫ്വാന്‍, കുറ്റ്യാടി സ്വദേശി എന്‍.കെ. ജാസിം, കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി പി.കെ. മുഈനുദ്ദീന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
70 പേരെയാണ് സാക്ഷികളായി കേസില്‍ വിസ്തരിച്ചത്. ആദ്യ കുറ്റപത്രത്തില്‍ ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ സജീര്‍ എന്നയാള്‍ അഫ്ഗാനില്‍ വച്ച് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

