അഹമ്മദാബാദ് : കാലിനു പരുക്കേറ്റതിനെത്തുടർന്ന് ഐപിഎലിൽനിന്നു പുറത്തായ ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസണ് പകരക്കാരനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്. ശ്രീലങ്കൻ താരം ദാസുൻ ശനകയാണ് വില്യംസണ് പകരമായി ടീമിലെത്തിയിരിക്കുന്നത്.
അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണു മുപ്പത്തിയൊന്നുകാരനായ ശനക തന്റെ ആദ്യത്തെ ഐപിഎൽ സീസൺ കളിക്കാൻ ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ശ്രീലങ്കൻ ടെസ്റ്റ് ടീം ക്യാപ്റ്റനായ ശനക മധ്യനിരയിലെ വമ്പനടികൾക്ക് പേര് കേട്ട താരമാണ്. മികച്ച മീഡിയം പേസറായ താരത്തിന് ബൗളിംഗിലും തിളങ്ങാനാകും.

