തൃശ്ശൂർ : കോവിഡ് കാലത്തെ അനധികൃത മദ്യവിൽപനയിൽ കുറ്റക്കാരെന്ന് കണ്ടെത്തി രാമവർമപുരം കാങ്ങാപ്പാടൻ ബാർ അടച്ചുപൂട്ടി. ബാറിന്റെ ലൈസൻസും റദ്ദാക്കി. ബാറുടമയായ കെപി കുര്യനെ അഞ്ചാം പ്രതിയാക്കി എക്സൈസ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു.
2020 മേയ് മാസമായിരുന്നു സംഭവം . കോവിഡ് നിയന്ത്രണം ഉള്ള സമയത്ത് മട്ടാഞ്ചേരിയിൽ വെച്ച് 14.5 ലിറ്റർ മദ്യമാണ് പിടികൂടിയത്. ഈ മദ്യത്തിന്റെ ഉറവിടം കാങ്ങാപ്പാടൻ ബാറാണെന്ന് എക്സൈസിലെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ബാറുടമയ്ക്ക് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്,. അതിനു ശേഷമായിരിക്കും തുടർ നടപടികൾ.

